Film : Oru Maymasa Pulariyil (1987)
Music Director : Raveendran
Lyrics : P Bhaskaran
Singers: KJ Yesudas, KS Chithra

Lyrics
ഇരുഹൃദയങ്ങളില്‍ ഒന്നായ്‌ വീശീ
നവ്യ സുഗന്ധങ്ങള്‍
ഇഷ്ടവസന്തതടങ്ങളില്‍ എത്തീ
ഇണയരയന്നങ്ങള്‍.. ഓ.. ഓ…
കൊക്കുകള്‍ ചേര്‍ത്തു.. ​ങ്ങും… ​ങ്ങും…
ചിറകുകള്‍ ചേര്‍ത്തു.. ഓ.. ഓ..
കോമള കൂജന ഗാനമുതിര്‍ത്തു…
(ഇരുഹൃദയങ്ങളില്‍… )

ഓരോ നിമിഷവും ഓരോ നിമിഷവും
ഓരോ മദിരാചഷകം
ഓരോ ദിവസവും ഓരോ ദിവസവും
ഓരോ പുഷ്പവിമാനം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു മധുരം എന്തൊരുന്മാദം…
(ഇരുഹൃദയങ്ങളില്‍… )

വിണ്ണില്‍ നീളെ പറന്നു പാറി
പ്രണയകപോതങ്ങള്‍
തമ്മില്‍ പുല്‍കി കേളികളാടി
തരുണമരാളങ്ങള്‍
ഒരേ വികാരം ഒരേ വിചാരം
ഒരേ വികാരം ഒരേ വിചാരം
ഒരേ മദാലസ ലാസ്യവിലാസം…
(ഇരുഹൃദയങ്ങളില്‍… )