Film : Ennennum Kannettante (1986)
Music Director : Jerry Amaldev
Lyrics : Kaithapram
Singer: KJ Yesudas

Lyrics

ഉം… ലയം… സാന്ദ്രലയം…
ദേവദുന്ദുഭി സാന്ദ്രലയം
ദിവ്യവിഭാത സോപാനരാഗലയം.. (ദേവദുന്ദുഭി.. )
ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍
കാവ്യമരാള ഗമനലയം…
ദേവദുന്ദുഭി സാന്ദ്രലയം
ദിവ്യവിഭാത സോപാനരാഗലയം…

നീരവഭാവം മരതകമണിയും
സൗപര്‍ണികാ തീരഭൂവില്‍.. (നീരവഭാവം.. )
പൂവിടും നവമല്ലികാലതകളില്‍
സര്‍ഗ്ഗോന്മാദ ശ്രുതിവിലയം…
ദേവദുന്ദുഭീ… സാന്ദ്രലയം…

പൂവിതളിന്മേല്‍ ബ്രഹ്മം രചിക്കും
നീഹാരബിന്ദുവായ്‌ നാദം
ശ്രീലവസന്ത സ്വരഗതി മീട്ടും
കഛപിവീണയായ്‌ കാലം
അഴകിന്നീറന്‍ നീലാഞ്ജനം ചുറ്റി
ഹരിചന്ദന ശുഭഗന്ധമുണര്‍ത്തി
അപ്സരകന്യ തന്‍…
അപ്സരകന്യ തന്‍ താളവിന്യാസ
ത്രികാല ജതിയായ്‌ തൃസന്ധ്യകള്‍…
ആ… ആ… ആ… ആ… (ദേവദുന്ദുഭി.. )