Film : Deshadanakkili Karayaarilla (1986)
Music Director : Raveendran
Lyrics : ONV Kurup
Singer: KJ Yesudas

Lyrics

വാനമ്പാടി എതോ തീരങ്ങൾ തേടുന്ന
വാനമ്പാടി പോരൂ കാടെല്ലാം പൂത്തു
മധുകര മൃധു രവ ലഹരിയിൽ അലിയുക
മദകര സുരഭില മധുവിതിലൊഴുകുക നീ
വാസന്ത കേളീനൗകയായ്‌ (വാനമ്പാടീ)

ആലോലം പാടി വരൂ – കുളുർ
മലേയം ചാർത്തി വരൂ
ചിറകുകളാൽ തിരിയുഴിയൂ സ്വരജതികൾ പാടി
ഈ മണ്ണിൻ ലാവണ്യ സ്വപ്നം ചൂടി
നീയാടൂ ജീവന്റെ ലീലാലാസ്യം പാടൂ പാടൂ (വാനമ്പാടീ)

തേന്മാവിൻ കിങ്ങിണികൾ – നറു
തേനൂറും പൊൻകണികൾ
നുകരുക നീ പകരമിനി
സ്വരമധുരം നൽകൂ
മോഹങ്ങൾ പൊന്മാനായ്‌ ഓടും തീരം
സ്നേഹത്തിൻ മൺവീണ പാടും തീരം
കാണാം താഴെ (വാനമ്പാടീ)

Advertisements