Film : Poomukhappadiyil Ninneyum Kaathu(1986)
Music Director : Ilayaraja
Lyrics : Bichu Thirumala
Singers : K J Yesudas, S Janaki

Lyrics

പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ
നിഴലായ്‌ അലസമലസമായി
അരികില്‍ ഒഴുകി ഞാന്‍
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ

നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
എന്‍ നെഞ്ചിലെ ദാഹം നിന്റെതാക്കി നീയും
പൂ ചങ്ങലക്കുള്ളില്‍ രണ്ടു മൌനങ്ങളെ പോല്‍
നീര്‍താമര താളില്‍ പനിനീര്‍ തുള്ളികളായ്
ഒരു ഗ്രീഷ്മ ശാഖിയില്‍ വിടരും വസന്തമായ്‌
പൂത്തുലഞ്ഞ പുളകം നമ്മള്‍ (പൂങ്കാറ്റിനോടും…)

നിറമുള്ള കിനാവിന്‍ കേവുവള്ളമൂന്നി
അലമാലകള്‍ പുല്‍കും കായല്‍ മാറിലൂടെ
പൂ പാടങ്ങള്‍ തേടും രണ്ടു പൂമ്പാറ്റകളായ്
കാല്‍ പാടുകള്‍ ഒന്നാക്കിയ തീര്‍ത്ഥാടകരായ്‌
കുളിരിന്റെ കുമ്പിളില്‍ കിനിയും മരന്ദമായ്
ഊറി വന്ന ശിശിരം നമ്മള്‍(പൂങ്കാറ്റിനോടും…)

Advertisements