Film : Neram Pularumbol(1986)
Music Director : Johnson
Lyrics : ONV Kurup
Singer: KJ Yesudas

Lyrics

എന്റെ മൺ‌വീണയിൽ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു..
പാടാൻ മറന്നൊരു പാട്ടിലെ തേൻ‌കണം
പാറിപ്പറന്നുവന്നു…
(എന്റെ മൺ‌വീണയിൽ… )

പൊൻതൂവലെല്ലാം ഒതുക്കി
ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു.. (പൊൻതൂവലെല്ലാം.. )
സ്നേഹം തഴുകി തഴുകി വിടർത്തിയ
മോഹത്തിൻ പൂക്കളുലഞ്ഞു…
(എന്റെ മൺ‌വീണയിൽ… )

പൂവിൻ ചൊടിയിലും മൗനം
ഭൂമിദേവി തന്നാത്മാവിൽ മൗനം.. (പൂവിൻ ചൊടിയിലും.. (
വിണ്ണിന്റെ കണ്ണുനീർത്തുള്ളിയിലും
കൊച്ചു മണ്‍തരിചുണ്ടിലും മൗനം…
(എന്റെ മൺ‌വീണയിൽ… )

Advertisements