Film : Oru Kadha Oru Nunakkadha(1986)
Music Director : Johnson
Lyrics : M D Rajendran
Singer: K S Chithra

Lyrics

അറിയാതെ അറിയാതെ എന്നിലെയെന്നില്‍ നീ
എന്നിലെയെന്നില്‍ നീ കവിതയായ്‌വന്നു തുളുമ്പീ
അനുഭൂതി ധന്യമാം ശാദ്വലഭൂമിയില്‍
നവനീതചന്ദ്രികപൊങ്ങീ
(അറിയാതെ)

ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്‍
മധുരം വിളമ്പുന്ന യാമം
ഒരു മുളംകാടിന്റെ രോമഹര്‍ഷങ്ങളില്‍
പ്രണയം തുടിയ്ക്കുന്നയാമം
പ്രണയം തുടിയ്ക്കുന്നയാമം
(അറിയാതെ)

പദചലനങ്ങളില്‍ പരിരംഭണങ്ങളില്‍
പാടേ മറന്നു ഞാന്‍ നിന്നൂ
അയഥാര്‍ത്ഥ മായിക ഗോപുരസീമകള്‍
ആശകള്‍ താനേ തുറന്നൂ
ആശകള്‍ താനേ തുറന്നൂ
(അറിയാതെ)

Advertisements