Film : Rajavinte Makan(1986)
Music Director : SP Venkitesh
Lyrics : Shibu Chakravarthy
Singer: Unni Menon

Lyrics

നി സ നി നി പ മ ഗ മ ഗ ഗ സ നി
നി സ മ ഗ ഓ.. സംഗീതമേ

വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
ഓ.. സംഗീതമേ (2)
ഹിമഗിരി തന്‍ കൊടുമുടിയില്‍
പുതിയൊരു തിങ്കൾക്കലയുദിച്ചു
(വിണ്ണിലെ ഗന്ധർവ..)

ഋതുമതിപ്പുഴക്കരലിലമ്പിളി തളികയിൽ
വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമൊ
ഒരു നുള്ളു പൂമണം തേടി അതു വഴി പോകും തെന്നലെ
കൊണ്ടു തരൂ ഒരു മുണ്ടിൽ മധുരവും മണവും
(വിണ്ണിലെ ഗന്ധർവ..)

ഇവിടെ മണ്ണിന്റെ കരളില്‍ ഗന്ധർവ കവിതകൾ
പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ
പുതിയൊരു കവിതയും തേടി അതുവഴി ചെന്ന ഗായക
കൊണ്ടു തരൂ അകലെ വിണ്ണിന്റെ കവിതയും സ്വരവും
(വിണ്ണിലെ ഗന്ധർവ..)

Advertisements