Film : Guruji Oru Vakku(1985)
Music Director : Jerry Amaldev
Lyrics : Bichu Thirumala
Singers: KJ Yesudas, KS Chithra

Lyrics

പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു
ഹയ്യാ കണ്ണാടി പുഴയില്‍ വിരിയണ കുളിരല പോലെ
കണ്ടില്ലേ കിന്നാരം പറയൊണൊരാളേ
ഹയ്യാ ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ
(പെണ്ണിന്റെ)

കരിവണ്ടിണ കണ്ണുകളില്‍ ഒളിയമ്പുകള്‍ എയ്യണതോ
തേന്‍ കുടിക്കണതോ കണ്ടൂ…
വിറ കൊള്ളണ ചുണ്ടുകളില്‍ ഉരിയാടണ തന്തരമോ
മാര മന്തറമോ കേട്ടൂ
ഹൊയ്യാരം പയ്യാരം തുടി കൊട്ടണ ശൃംഗാരം
ഓ ഹൊയ് ഹൊയ് മനസ്സിനു കുളിരണു (പെണ്ണിന്റെ)

അഴകാര്‍ന്നൊരു ചന്തിരനോ മഴവില്ലെഴും ഇന്ദിരനോ
ആരു നീയിവനാരാരോ…
കുളിരേകണൊരമ്പിളിയോ കുളിരാറ്റണ കമ്പിളിയോ
മങ്കയാളിവള്‍ ആരാരോ…
അന്നാരം പുന്നാരം മൊഴി മുട്ടണ കിന്നാരം
ഓ ഹൊയ് ഹൊയ് അടിമുടി തളരണു ( പെണ്ണിന്റെ)

Advertisements