Film : Thammil Thammil(1985)
Music Director : Raveendran
Lyrics : Poovachal Khader
Singers: K J Yesudas, Lathika

Lyrics

ഇത്തിരി നാണം പെണ്ണിന്‍ കവിളിനു കുങ്കുമമേകുമ്പോള്‍
മംഗളഗന്ധം ആണിന്‍ കരളിനെ ഇക്കിളിയൂട്ടുമ്പോള്‍
ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ്‌ നല്‍കുന്നു ഞാന്‍ (ഇത്തിരി..)

(F)മഗരി (M)മഗരി (F)സധസ (M)സരിമ (F)രിമപ (M)മപധ
(M)ധ സ ധ സ ധസരി (F)മഗരി മഗ
(M)ധ സ ധ സ ധസരി (F)മഗരി മഗ
(M)ധ സ ധ സ ധസരി (F)മഗരി മഗ

ഓടം തുഴയും മാന്‍ മിഴികളെ സ്വപ്നം തഴുകും നേരം
സ്വപ്നം അരുളും താരണികളില്‍ മോഹം ഉതിരും നേരം (ഓടം… )
മിഥുനങ്ങളെ പുലരട്ടെ നിങ്ങടെ നാള്‍കള്‍
പുതു മൊട്ടിന്‍ കിങ്ങിണിയോടെ
ജീവിതമെന്നും മധുവിധുവാകാന്‍ ഭാവുകമേകുന്നു
ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ്‌ നല്‍കുന്നു ഞാന്‍

തേനില്‍ കുഴയും നൂറിഴകളെ നാദം പുണരും കാലം
നാദം ഉണരും ഉള്ളിണകളില്‍ ദാഹം വളരും കാലം (തേനില്‍…. )
മിഥുനങ്ങളെ നിറയട്ടെ മധുരിമയാലെ
ഇനിയുള്ള രാവുകളെല്ലാം നിങ്ങടെ ബന്ധം
മാതൃകയാകാന്‍ മംഗളമരുളുന്നു
ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ്‌ നല്‍കുന്നു ഞാന്‍
(ഇത്തിരി …)

Advertisements