Film : Koodum Thedi(1985)
Music Director : Jerry Amaldev
Lyrics : MD Rajendran
Singer: K J Yesudas

Lyrics

വാചാലം എന്‍ മൌനവും…നിന്‍ മൌനവും
തേനൂറും പുഷ്പങ്ങളും സ്വപ്നങ്ങളും
വാചാലം … വാചാലം..(2)

ഒരു വയല്‍ പക്ഷിയായ്പൂഞ്ചിറകിന്മേല്‍
ഉയരുന്നൂ..ഞാന്‍ ഉയരുന്നൂ..
ഒരു മണിത്തെന്നലായ്..താഴ് വരയാകെ
തഴുകുന്നൂ നീ തഴുകുന്നൂ
മണിമുഴം കുഴഴിലായ് കാടാകവേ…സംഗീതം
കുളിരിളം തളിരിലായ് കാടാകവേ രോമാഞ്ചം
(വാചാലം..)

ഒരു മുളംതത്തയായ് ഇളവേല്‍ക്കുന്നൂ
ഓരിലയീരിലനുകരുന്നൂ
ഋതുമതിപ്പൂവുകള്‍ താളമിടുന്നൂ
ഹൃദയം താനെ..പാടുന്നൂ
മണിമുഴം കുഴഴിലായ് നാടാകവേ…സംഗീതം
കുളിരിളം തളിരിലായ് കാടാകവേ രോമാഞ്ചം
(വാചാലം..)

Advertisements