Film : Ente Graamam(1984)
Music Director : Vidyadharan
Lyrics : Sreemoolanagaram Vijayan
Singer: K J Yesudas

Lyrics

കല്‍പ്പാന്തകാലത്തോളം
കാതരേ നീയെൻ മുന്നിൽ
കൽഹാര ഹാരവുമായ്‌ നിൽക്കും

കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവർന്ന രാധികയേപ്പോലെ
കവർന്ന രാധികയേ.. പോലെ.. (കല്‍പ്പാന്ത…)

കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
കല്ലോലിനിയല്ലോ നീ {2}
കന്മദ പൂവിടർന്നാൽ കളിവിരുന്നൊരുക്കുന്ന {2}
കസ്തൂരി മാനല്ലോ നീ
കസ്തൂരി മാനല്ലോ നീ (കല്‍പ്പാന്ത…)

കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
കാർത്തിക വിളക്കാണു നീ {2}
കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട {2}
കതിർമയി ദമയന്തി നീ
കതിർമയി ദമയന്തി നീ (കല്‍പ്പാന്ത…)