Film : Kaliyil Alpam Karyam(1984)
Music Director : Raveendran
Lyrics : Sathyan Anthikkad
Singers: K J Yesudas, K S Chithra

Lyrics

കണ്ണോടു കണ്ണായ സ്വപ്നങ്ങൾ
മോഹങ്ങളിൽ നീരാടുമ്പോൾ
അതിനോരോ ഭാവം (കണ്ണോടു കണ്ണായ )

പേരാലിൻ തുഞ്ചത്തോരൂഞ്ഞാല്‌
തെന്നലിൽ ഇളകും മലരിൻ തളിരിതൾ
ചാഞ്ചാടും പൊന്നൂഞ്ഞാൽ അലകളിൽ
പുന്നാരം ചൊല്ലികൊണ്ടാടാൻ വാ
കണ്മണിയേ തിരു പുഞ്ചിരിയിൽ
ചുടു ചുംബന മധു പകരാം (കണ്ണോടു കണ്ണായ )

ഒന്നാനാം കുന്നിന്റെ താഴ്‌വാരം
തുമ്പികൾ അലയും പുലരി
തുടു കതിർ പൂന്തോപ്പിൽ പൊന്നോണ പാട്ടിൽ
കല്യാണ തേരേറി പോരാമോ
അമ്പലവും അതിനങ്കണവും
നവ മംഗള മലർ ചൊരിയും (കണ്ണോടു കണ്ണായ )

Advertisements