Film : Ithiripoove Chuvannapoove(1984)
Music Director : Raveendran
Lyrics : ONV Kurup
Singers : K J Yesudas, Lathika

Lyrics

സഗമ ഗമപ മപനി പനിസ ഗ…..
മഗസ നിസനി പനിപ മപമ ഗമഗ സഗ… നി സ…..

പൊന്‍ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ
കാതരമിഴി നീ കാണാ കാര്‍കുയിലൊന്നുണ്ടല്ലോ
പാടിടുന്നു ദൂരെ(പൊന്‍…)

പൊന്‍ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ….ഓ….

കണ്ണാ നീയിന്നും കവര്‍ന്നെന്നോ തൂവെണ്ണ…
നീയെ, ഞങ്ങള്‍ തന്‍, നവനീതം, പൊന്നുണ്ണീ
ശ്രീചന്ദനം നേത്ര നീലാഞ്ജനം നിന്റെ
കുറുനിരകളില്‍ ഇളകിടുമൊരു ചെറുനീര്‍ മണിയായെങ്കില്‍
പൊന്‍ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ….ഓ….

ആരും കാണാതെ അരയാലിന്‍ കൊമ്പിന്മേല്‍
ആടും പൊന്നാട തിരിച്ചേകൂ നീയുണ്ണീ
നിസ്സംഗനായ് നിന്നു പാടുന്നുവോ കൃഷ്ണാ
സഗമ പമഗ മഗ സനി പമ
ഗമ പനി സനി പമ ഗസസ(പൊന്‍…)

പൊന്‍ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ….ഓ….

Advertisements