Film : Veenapoovu(1983)
Music Director : Vidyadharan
Lyrics : Sreekumaran Thampi
Singer : K J Yesudas

Lyrics

സ്വര്‍ഗ്ഗങ്ങളേ…..
നഷ്ടസ്വര്‍ഗ്ഗങ്ങളേ……….

നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്‍കി
തപ്തനിശ്വാസങ്ങള്‍
ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ…..(നഷ്ട…..)

മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
മായാമയൂരമിന്നെവിടെ -കല്‍പ്പനാ
മഞ്ജുമയൂരമിന്നെവിടെ
അമൃതകുംഭങ്ങളാല്‍ അഭിഷേകമാടിയ
ആഷാഢപൂജാരിയെവിടെ
അകന്നേ പോയ്‌ മുകില്‍ അലിഞ്ഞേ പോയ്‌
അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌(നഷ്ട…..)

കരളാലവളെന്‍ കണ്ണീരു കോരി
കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
സുന്ദരകവനങ്ങള്‍ തിരുകി
ഒഴിഞ്ഞൊരാ വീഥിയില്‍
കൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
വീണപൂവായവള്‍ പിന്നെ
അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌(നഷ്ട…..)

Advertisements