Film : Shesham Kaazhchayil(1983)
Music Director : Johnson
Lyrics : Konniyoor Bhas
Singer : S Janaki
Lyrics
മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ
ഈണം പൂത്ത നാള് മധു തേടിപ്പോയി
നീളേ താഴേ തളിരാര്‍ന്നു പൂവനങ്ങള്‍ (മോഹം)
കണ്ണില്‍ കത്തും ദാഹം ഭാവജാലം പീലി നീര്‍ത്തി
വര്‍ണ്ണങ്ങളാല്‍ മേലെ കതിര്‍മാല കൈകള്‍ നീട്ടി
സ്വര്‍ണ്ണത്തേരേറി ഞാന്‍ തങ്കത്തിങ്കള്‍പോലെ
ദൂരെ ആകാശ നക്ഷത്രപ്പൂക്കള്തന് തേരോട്ടം(മോഹം)
മണ്ണില്‍ പൂക്കും മേളം രാഗഭാവം താലമേന്തി
തുമ്പികളായ് പാറി മണം തേടി ഊയലാടി
നറും പുഞ്ചിരിപ്പൂവായ് സ്വപ്നകഞ്ചുകം ചാര്‍ത്തി
ആരും കാണാതെ നിന്നപ്പോള്‍ സംഗമസായൂജ്യം (മോഹം)