Film : Ahimsa (1982)
Music Director : AT Ummer
Lyrics : Bichu Thirumala
Singers : KJ Yesudas, S Janaki

Lyrics

കാറ്റ് താരാട്ടും കിളിമരത്തോണിയില്‍
കന്നിയിളം പെണ്മണി നീ വാവാവോ വാവാവോ
ആ ….ആ …ആ
ഈ ഓളം ഒരു താളം
ലയ മേളം വിളയാടൂ
(കാറ്റ് താരാട്ടും )
ഈ നേരം പുഴയോരം
ഇഴയൂതും വരവായി

ഈ നാട്ടു വഞ്ചി പോലെ
പൊള്ളും നെഞ്ചില്‍ മോഹം
മന്ദം മന്ദം
ഓരോ നെയ്തലാമ്പല്‍ പൂക്കും
പെണ്ണിന്‍ കണ്ണില്‍ കള്ളനാണം വീണാല്‍
തൂ മരന്ദമാകും
ഇവള്‍ തേന്‍ വസന്തമാകും
ആറ്റുവഞ്ചി പൂക്കളുള്ളില്‍ പീലി വീശുമ്പോള്‍
എന്നെ ഞാന്‍ മറക്കുമ്പോള്‍ (കാറ്റ് താരാട്ടും )

ഈ ചാരുയൌവനാംഗം
തിങ്കള്‍ ബിംബം കണ്ടാല്‍ തങ്കം ചുങ്കം
മായാ മന്ത്ര ജാലമേല്‍ക്കും
നിന്‍ തൂവുടല്‍ തൊട്ടാല്‍
പൊന്നാകും ഞാന്‍ രോമാഹര്‍ഷമാകും
മെയ്യില്‍ പാരിജാതം പൂക്കും
താമര പൂമെനിയാലെ താലികെട്ടുമ്പോള്‍
എന്റെ സ്വന്തമാക്കുമ്പോള്‍ (കാറ്റ് താരാട്ടും )

Advertisements