Film : Thakilukottampuram(1981)
Music Director : Darsan Raman
Lyrics : Balu Kiriyath
Singer : K. J. Yesudas

Lyrics

സ്വപ്നങ്ങളേ വീണുറങ്ങൂ
മോഹങ്ങളേ ഇനിയുറങ്ങൂ
മധുര വികാരങ്ങള്‍ ഉണര്‍ത്താതെ
മാസ്മര ലഹരിപ്പൂ വിടര്‍ത്താതെ
ഇനി ഉറങ്ങൂ.. വീണുറങ്ങൂ..

ജീവിതമാകുമീ വാല്മീകത്തിലെ
മൂക വികാരങ്ങള്‍ വ്യര്‍ത്ഥമല്ലേ
കളിയും ചിരിയും വിടരും നാളുകള്‍
കദനത്തിലേക്കുള്ള യാത്രയല്ലേ
കരയരുതേ മനസ്സേ നീയിനി
കനവുകള്‍ തേടി അലയരുതേ
(സ്വപ്നങ്ങളേ …)

ചപല വ്യാമോഹത്തിന്‍ കൂരിരുള്‍ക്കൂട്ടില്‍
ബന്ധനം ബന്ധനം നിത്യസത്യം
ദാഹവും മോഹവും സ്വാര്‍ത്ഥമല്ലേ
ഇവിടെ സ്വന്തവും ബന്ധവും മിഥ്യയല്ലേ
കരയരുതേ മനുഷ്യാ നീയിനി
കടവുകള്‍ തേടി അലയരുതേ
(സ്വപ്നങ്ങളേ …)

Advertisements