Film : Shalini Ente Koottukari(1980)
Music Director : G Devarajan
Lyrics : MD Rajendran
Singer : K J Yesudas
Lyrics
സുന്ദരീ…ആ… സുന്ദരീ…ആ… സുന്ദരീ….
നിന് തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
തുളസി തളിരില ചൂടീ
തുഷാര ഹാരം മാറില്‍ ചാര്‍ത്തി
താരുണ്യമേ നീ വന്നു
നിന് തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
സുതാര്യ സുന്ദര മേഘങ്ങള്‍ അലിയും
നിതാന്ത നീലിമയില്‍ (സുതാര്യ)
ഒരു സുഖ ശീതള ശാലീനതയില്
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ
സുന്ദരീ…
മൃഗാംഗ തരളിത മൃണ്മയ കിരണം
മഴയായ് തഴുകുമ്പോള്‍ (മൃഗാംഗ..)
ഒരു സരസീരുഹ സൗപര്‍ണികയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ
സുന്ദരീ..
Advertisements