I would like to save some good songs from the Malayalam movies for you and me. I’m selecting songs from 80’s onwards. Do listen and give me your comments and feedback. First song is from the movie ‘Angadi’.

Film : Angadi (1980)
Music Director : Shyam
Lyrics : Bichu Thirumala
Singers : K. J. Yesudas, S. Janaki

Lyrics

കണ്ണും കണ്ണും…. തമ്മില്‍ തമ്മില്‍….
കഥകള്‍ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും
മോഹ ഗംഗാജലം മധുര ദേവാമൃതം
മധുര ദേവാമൃതം

കണ്ണും കണ്ണും… തമ്മില്‍ തമ്മില്‍….
കഥകള്‍ കൈമാറും അനുരാഗമേ

ലഹരി എങ്ങും നുരകള്‍ നെയ്യും ലളിത ഗാനങ്ങളായ് (2)
കരളിനുള്ളില്‍ കുളിരു പെയ്യും തളിര്‍ വസന്തങ്ങളില്‍
ഇനി ഒരു വനലത മലരണിയും
അതിലൊരു ഹിമകണ മണിയുതിരും

കണ്ണും കണ്ണും…. തമ്മില്‍ തമ്മില്‍….
കഥകള്‍ കൈമാറും അനുരാഗമേ

നഖശിഖാന്തം നവ സുഗന്ധം നുകരും ഉന്മാദമേ (2)
സിരകള്‍ തോറും മധുരമൂറും ഹൃദയ ലാവണ്യമേ
അസുലഭ സുഖലയമനുനിമിഷം
അതിലകമലിയുമൊരിണ ശലഭം

കണ്ണും കണ്ണും… തമ്മില്‍ തമ്മില്‍….
കഥകള്‍ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും
മോഹ ഗംഗാജലം മധുര ദേവാമൃതം
മധുര ദേവാമൃതം
മധുര ദേവാമൃതം

Advertisements